Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Go Home Ask

വീ​​​ട്ടി​​​ൽ​​​പോ​​​യി ചോദിച്ചാൽ മ​​​തി; ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കി​​​ല്ല: രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ

കൊ​​​ല്ലം: മൂ​​​ന്നാം ത​​​വ​​​ണ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രി​​​ല്ലെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ. കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ ‘വോ​​​ട്ടും​​​ വാ​​​ക്കും’ എ​​​ന്ന സം​​​വാ​​​ദ​​​ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വീ​​​ട്ടി​​​ൽ പോ​​​യി ചോ​​​ദി​​​ക്ക് എ​​​ന്നു​​​ള്ള​​​ത് പ​​​ഴ​​​യ മാ​​​ർ​​​ക്സി​​​സ്റ്റ് ചൈ​​​ന​​​യി​​​ൽ ന​​​ട​​​ക്കും, ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ക്കി​​​ല്ല. ഒ​​​രു ഭ​​​യം എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് തോ​​​ന്നി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ചോ​​​ദ്യം ചോ​​​ദി​​​ച്ച ആ​​​ളോ​​​ടു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പെ​​​രു​​​മാ​​​റ്റ​​​മാ​​​ണ് മാ​​​റേ​​​ണ്ട​​​തെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

ഭ​​​ര​​​ണ​​​മാ​​​റ്റം മാ​​​ത്ര​​​മ​​​ല്ല, വി​​​വാ​​​ദ​​​ത്തി​​​ൽനി​​​ന്ന് വി​​​ക​​​സ​​​ന​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​മാ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. മൂ​​​ന്നാം ത​​​വ​​​ണ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​ക്കാം എ​​​ന്നു ക​​​രു​​​ത​​​രു​​​ത്. 40 സീ​​​റ്റ് ത​​​ന്നെ ക​​​ട​​​ക്കു​​​മോ​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സി​​​നു ത​​​ന്നെ സം​​​ശ​​​യമുണ്ടെ​​​ന്നും രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി​​​ക്ക് ഇ​​​ത് നി​​​ർ​​​ണാ​​​യ​​​ക തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​കൊ​​​ള്ള കേ​​​സി​​​ൽ പോ​​​റ്റി മാ​​​ത്ര​​​മ​​​ല്ല, മ​​​ന്ത്രി​​​മാ​​​രു​​​മു​​​ണ്ട്. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ ജ​​​യി​​​ലി​​​ലട​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വി​​​വാ​​​ദം സൃ​​​ഷ്ടി​​​ച്ച് എ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഇ​​​ട​​​തു​​​-വ​​​ല​​​തു​​​ മു​​​ന്ന​​​ണി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. കേ​​​ര​​​ളം മാ​​​റ്റം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. സീ​​​റ്റി​​​ന്‍റെ എ​​​ണ്ണ​​​മൊ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up